സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റിന് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസഭവൻ പി.ഒ., തിരുവനന്തപുരം-33. ഫോൺ: 0471-2570471, 9846033009. വിശദാംശങ്ങൾ www.srccc.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.