ചേമ്പിലോട് ഗവ. എല്‍.പി.സ്‌കൂളിന് പൊതുവിദ്യാഭ്യാസവകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു  കോടി 42 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു.

മാറിവരുന്ന കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന്റെ നിലവാര മാറ്റത്തിനായി മാനന്തവാടി മണ്ഡലത്തിലെ വിദ്യാഭ്യാസ പദ്ധതിയായ ‘ഉജ്ജ്വലം’ പദ്ധതിയുടെ വിജയത്തിനായി രക്ഷിതാക്കളും അധ്യാപകരും ഒരേപോലെ ശ്രദ്ധ ചെലുത്തണമെന്ന് എം.എല്‍.എ പറഞ്ഞു.

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി മുഖ്യാതിഥിയായി.