പ്ലസ്ടു തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വഹിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസില്‍ നടന്ന പരിപാടിയില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭയിലെ ഹയര്‍സെക്കണ്ടറി, പ്ലസ്ടു തുല്യതാ പഠിതാക്കള്‍ക്ക് സൗജന്യമായി പഠിക്കുന്നതിന് ഫീസിനത്തില്‍ പ്രോജക്ട് വകയിരുത്തിയതായി ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ജില്ലാ സാക്ഷരതാ മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയാ നാസര്‍ മുഖ്യ പ്രഭാഷണം നടത്തി.

പഠിതാക്കള്‍ക്ക് വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് കമ്മന യുവധാര വായനശാലയുമായി സഹകരിച്ച് പുസ്തക വിതരണം നടത്തി. ലൈബ്രറി പുസ്തകങ്ങളുടെ വിതരണോദ്ഘാടനം സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് തുല്യതാ പഠിതാക്കളുടെ കലാപരിപാടിയും സംഘടിപ്പിച്ചു.

ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ എന്‍.കെ സലിം അല്‍ത്താഫ്, പ്രേരക്മാരായ എം. ലീല, വി.വി ക്ലാരമ്മ, സിമി മോള്‍, മുന്‍ കൗണ്‍സിലര്‍ എന്‍.എ ശ്രീജ, പി. സന്തോഷ്‌കുമാര്‍, എ. മുരളിധരന്‍, കെ. സ്മിത, ടി. റഹിം, ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.