വനിതാ ഹൗസ് സർജൻമാരുമായി മന്ത്രി വീണാ ജോർജ് ആശയ വിനിമയം നടത്തി

മണാലിയിൽ കുടുങ്ങിയ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നുള്ള വനിതാ ഹൗസ് സർജൻമാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശയ വിനിമയം നടത്തി. ഹിമാചൽ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്തി. എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 27 പേരും തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചത്.