2023-24-ലെ അധ്യയന വർഷത്തെ എൻട്രൻസ് കോച്ചിങ് ഗ്രാന്റിന് അർഹരായ വിമുക്തഭടന്മാർ/ആശ്രിതർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തെ വിവിധ കോച്ചിംഗ് സെന്ററുകളിൽ നിന്നും ആറ് മാസത്തിൽ കുറയാത്ത പരിശീലനം നേടിയ കുട്ടികളുടെ രക്ഷിതാക്കളായ വിമുക്തഭടന്മാർ/ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ ഓഗസ്റ്റ്  31 നു വൈകീട്ട് അഞ്ചിനു മുൻപായി സമർപ്പിക്കണം.