ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. സ്‌കൂളിലെ നവീകരിച്ച ഓഫീസ് റൂം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന്‍ ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ഒഴിവുസമയം ഉപയോഗപ്രദമാക്കുന്നതിനും അവര്‍ക്ക് സ്‌കൂളുകള്‍ പ്രിയപ്പെട്ട ഇടങ്ങളാക്കി മാറ്റുന്നതിനും അതിലൂടെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് ഇല്ലാതാക്കുന്നതിനുമായാണ് സ്‌കൂള്‍ ലൈബ്രറികള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 32 സ്‌കൂള്‍ ലൈബ്രറികളുടെ നവീകരണം പൂര്‍ത്തിയായി.
പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍ എന്നിവര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ഒരേ സ്ഥലത്ത് ഇരിപ്പിടമൊരുക്കുന്നതോടൊപ്പം ചെറിയ മീറ്റിംഗ് ഹാള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഓഫീസ് നവീകരിച്ചത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ഉഷ തമ്പി, ബീന ജോസ്, സിന്ധു ശ്രീധര്‍, സീത വിജയന്‍, എ.എന്‍. സുശീല, മീനാക്ഷി രാമന്‍, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് പ്രിമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.