പ്രവേശന പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. 51 ശതമാനം സീറ്റുകൾ എസ് സി, എസ് ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിവിധ സ്‌കോളർഷിപ്പുകളും നൽകുന്നു. സംസ്ഥാനത്തെ സിവിൽ സർവീസ് അക്കാദമികളിൽ 100 വിദ്യാർഥികൾക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പും നൽകുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ് ) പരിശീലനവും ഇവിടെ നടക്കുന്നു.
ചെറിയ കാലയളവിനുള്ളിൽ നിരവധി നേട്ടങ്ങളും അക്കാദമിയെ തേടിയെത്തി. 2019ലെ കെ എ എസ് പ്രാഥമിക പരീക്ഷ, പി എസ് സി പരീക്ഷകൾ, വിവിധ മത്സര പരീക്ഷകൾ എന്നിവയിലും നിരവധി വിദ്യാർഥികൾക്ക് വിജയം കൈവരിക്കാൻ സാധിച്ചു. കുറഞ്ഞ ചെലവിൽ മികച്ച പരിശീലനം നേടി വിജയം കൈവരിക്കാൻ സിവിൽ സർവീസ് അക്കാദമി വിദ്യാർഥികളെ പ്രാപ്തരാക്കുന്നുവെന്നും പ്രൊഫഷണലുകൾക്കടക്കം പരിശീലനം നൽകുന്നതോടെ കൂടുതൽ പേർക്ക് സിവിൽ സർവീസ് സാധ്യതകൾ തുറക്കുകയാണെന്നും കല്ല്യാശ്ശേരി പരിശീലന കേന്ദ്രം കോർഡിനേറ്റർ കെ ശിവകുമാർ പറഞ്ഞു.