ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വാങ്ങി നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ് മെമ്പർ ശാന്തി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഇ-മുറ്റം. ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇ-മുറ്റം ജില്ലാ ജോയിന്റ് കൺവീനവർ യാസിർ അറഫാത്ത്, പഞ്ചായത്ത്‌ കോർഡിനേറ്റർ ബാലാജി എന്നിവർ സംസാരിച്ചു. ഇ മുറ്റം വാർഡ് കൺവീനർ എം.എം രമേശൻ സ്വാഗതവും ജോയിന്റ് കൺവീനർ ചന്ദ്രമതി ടീച്ചർ നന്ദിയും പറഞ്ഞു.