‘വിജയഭേരി- വിജയ സ്പർശം’ 2023- 24 പദ്ധതിയുടെ കൊണ്ടോട്ടി മണ്ഡലത്തിലെ സ്കൂൾതല ഉദ്ഘാടനം
ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിൽ ടി.വി.ഇബ്രാഹിം എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണം, പൊതുവിദ്യാഭ്യാസം വകുപ്പുകളും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ,അടിസ്ഥാന ഗണിതം എന്നിവയിൽ വിദ്യാർഥികളെ വിജയവഴിയിലേക്ക് നയിക്കാൻ തുടക്കം കുറിച്ച വിജയസ്പർശം പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ വിജയസ്പർശം ടൂൾ ഉപയോഗിച്ച് പരീക്ഷ നടത്തിയാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പഠനത്തിൽ വിദ്യാർഥികളെ മുൻനിരയിലെത്തിക്കുക, അധികപഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുക, അടുത്ത ഫെബ്രുവരിയോടെ എല്ലാ കുട്ടികളെയും മുൻനിരയിൽ എത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഹെഡ്‌മാസ്റ്റർ പി. ടി ഇസ്മായിൽ മാസ്റ്റർ അധ്യക്ഷനായി. പ്രിൻസിപ്പൽ പയേരി റസാഖ്, സ്കൂൾ വിജയഭേരി കോർഡിനേറ്റർ എം.നശീദ, വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.അനിത, കെ.സയ്യിദ് സമാൻ തുടങ്ങിയവർ പങ്കെടുത്തു.