കോഴിക്കോട്, പയ്യോളി താലൂക്ക് ആയൂർവേദ ആശുപത്രിയിൽ പഞ്ചകർമ്മ ഹെൽപ്പർ (വനിത) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായാണ് നിയമനം. പ്രായപരിധി 18 നും 45 വയസ്സിനും മധ്യേ. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പഞ്ചകർമ്മ കോഴ്സ് സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയത്തിനും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും ആധാർ കാർഡും സഹിതം ജൂലൈ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.