കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ കെമിസ്ട്രി വിഷയത്തിൽ ഒരു ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ബി.എഡും കരസ്ഥമാക്കിയിട്ടുള്ളവരും, അധ്യാപന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 21ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നതാണ്. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും, പ്രവർത്തി പരിചയവും തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസലും കോപ്പിയും സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0497 2835390