ഹിമാചൽ പ്രദേശിൽ നിന്നുള്ള ഉന്നതലസംഘം പുത്തൂരിലെ സുവോളജിക്കൽ പാർക്ക് സന്ദർശിച്ചു. സുവോളജിക്കൽ പാർക്കിന്റെ നിർദ്ദിഷ്ട പദ്ധതി, രൂപരേഖ, നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ, വ്യത്യസ്തങ്ങളായ പ്രൊജക്ടുകൾ എന്നിവ പരിചയപ്പെടുത്തി. ജലസംരക്ഷണ പ്ലാന്റ്, മൃഗശാല ആശുപത്രി, ഐസൊലേഷൻ, ക്വാറന്റൈൻ സെന്ററുകൾ തുടങ്ങിയവ സന്ദർശിച്ചു. ഓരോ വിഭാഗത്തിൽപ്പെടുന്ന മൃഗങ്ങൾക്കുമായി പ്രത്യേകം സജ്ജമാക്കിയ താമസസ്ഥലവും സൗകര്യങ്ങളും നിർമ്മാണ രീതിയും അസംസ്കൃത വസ്തുക്കളുമെല്ലാം സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ കീർത്തി പരിചയപ്പെടുത്തി.
അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയ പാർക്ക് മികച്ച ആവാസവ്യവസ്ഥയാണെന്നും പരിസ്ഥിതി സൗഹാർദ്ദപരമാണെന്നും സന്ദർശന സംഘത്തിലെ ചെയർമാൻ ഹിമാചൽ പ്രദേശ് ഫോറസ്റ്റ് പ്രിൻസിപ്പൽ സെക്രട്ടറി ഓംകാർ ചന്ദ ശർമ പറഞ്ഞു. മറ്റു സന്ദർശന അംഗങ്ങളായ പി സി സി എഫ് രാജീവ് കുമാർ, എ പി സി സി എഫ് അനിൽ താക്കൂർ, ഡി എഫ് ഓ റെജിനാൾഡ് റോയ്സ്റ്റൺ എന്നിവരും പുത്തൂർ സുവോളജിക്കൽ പാർക്ക് പ്രൊജക്റ്റ് എൻജിനീയർ ദീപക് അജിത്ത്, എ ഇ സി പി ഡബ്ല്യൂ ഡി വിവേക് സിങ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ശാശ്വത് ഖാർഗ് തുടങ്ങിയവരും പങ്കെടുത്തു.