സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ്‌ ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.  അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം.  വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20,22 തീയതികളിൽ രാവിലെ 10ന് തിരുവനന്തപുരം തൈയ്ക്കാടുള്ള കിറ്റ്സ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും, പ്ലെയിസ്മെന്റ് സൗകര്യവും നൽകുന്നുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org, 9446529467/9847273135/0471 – 2327707.