IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളജിൽ  ലക്ചറർ ഇൻ കെമിസ്ട്രി, ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്, ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ തസ്തികകളിലേക്ക്  താത്ക്കാലിക   നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

ലക്ചറർ ഇൻ കെമിസ്ട്രി നിയമനത്തിന് 55% മാർക്കോടെ മാസ്റ്റർ  ബിരുദം (NET അഭിലഷണീയം) മാണ് യോഗ്യത. ട്രേഡ്‌സ്മാൻ ഇൻ ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടർ നിയമനത്തിന് അതാത് വിഷയങ്ങളിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ   ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം ജൂലൈ 27 ന് രാവിലെ  10 ന് കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്  : 04862 297617, 8547005084, 9744157188.