സഹകരണ വകുപ്പിനു കീഴിൽ നെയ്യാർഡാമിന് സമീപത്തുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾ ടൈം) ബാച്ചിലെ ഏതാനും ഒഴിവുളള സീറ്റുകളിലേയ്ക്ക് ജൂലൈ 22ന്  രാവിലെ 10 മുതൽ 1.00 വരെ ഇന്റർവ്യൂ നടത്തുന്നു.

 കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ലോജിസ്റ്റിക്‌സ് എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾക്കും പ്രത്യേക സീറ്റ് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്.റ്റി വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്.

50% മാർക്കിൽ കുറയാത്ത ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും, ഇതേവരെ അപേക്ഷിച്ചില്ലാത്തവർക്കും ഈ അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ 8281743442/ 8547618290   എന്നീ നമ്പരുകളിലും, www.kicma.ac.in വെബ്‌സൈറ്റിലും ലഭ്യമാണ്.