കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആണ്‍/പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് രാത്രികാല പഠന മേൽനോട്ട ചുമതലകള്‍ക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയിൽ നിന്നും ബിരുദവും ബി എഡും ഉള്ളവരായിരിക്കണം. പ്രവൃത്തി സമയം വൈകീട്ട് നാല് മണി മുതൽ രാവിലെ എട്ട് മണി വരെയായിരിക്കും.

ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലേക്ക്‌ പുരുഷ ജീവനക്കാരെയും പെൺകുട്ടികളുടെ ഹോസ്റ്റലുകളിലേക്ക്‌ വനിതാ ജീവനക്കാരെയുമാണ്‌ പരിഗണിക്കുക. നിയമനം ലഭിക്കുന്നവർക്ക് 12000 രൂപ പ്രതിമാസ വേതനം ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും തിരിച്ചറിയൽ രേഖയുടെയും അസലും പകർപ്പും സഹിതം ജൂലൈ 31ന്‌ രാവിലെ 10.30ന്‌ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക്‌ ഹാജരാകേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കുടുതൽ വിവരങ്ങൾക്ക് : 0495 2370379