കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നിഷ്യൻ അല്ലെങ്കിൽ ബി എസ് സി സയൻസ് ഡിഗ്രിയും ബാർകിൽ (BARC) നിന്നും ഡി എം ആർ ഐ ടി അല്ലെങ്കിൽ എ എൻ എം പി ഐ ടെക്നിക്കൽ ട്രെയിനിങ്ങും ന്യൂക്ലിയർ മെഡിസിനിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും. പ്രതിഫലം : 30,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 24ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900