കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപ്രതിയിൽ, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്രീ ഡിഗ്രി/പ്ലസ് ടു , ഡി എം ഇയുടെ ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി എം എൽ റ്റി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രതിഫലം : 750 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 26ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ ( പേ – വാർഡിന് സമീപം) എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900