പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന ‘സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം’ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള ബ്ലോക്ക് തലത്തിലുള്ള പരിശീലനത്തിന് തുടക്കമായി. 44 മാസ്റ്റര്‍ പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും കുടുംബശ്രീയും ചേര്‍ന്ന് തയ്യാറാക്കിയ മോഡ്യൂളി•േല്‍ 13നും 17നും ഇടയില്‍ പ്രായമുള്ള 74 സി ഡി എസുകളിലെ 7500 ബാലസഭ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പ്രകൃതി, പരിസ്ഥിതി, ദുരന്ത ആഘാത ലഘൂകരണം, അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളില്‍ അവബോധം നല്‍കുന്നതിനൊപ്പം പ്രളയം, ഉരുള്‍പൊട്ടല്‍, വരള്‍ച്ച, മണ്ണിടിച്ചില്‍, കടല്‍ക്ഷോഭം തുടങ്ങിയ പ്രകൃതി ദുരന്ത സാധ്യതകളെ അറിയുന്നതിനും നിലവിലെ ദുരന്തനിവാരണ സംവിധാനങ്ങളെ മനസിലാക്കുന്നതിനും ഇതിലൂടെ അവസരമൊരുങ്ങും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പരിശീലനം നല്‍കും.
വിദഗ്ധര്‍ ഉള്‍പ്പെട്ട സംസ്ഥാന സാങ്കേതിക സമിതി തയ്യാറാക്കിയ പ്രത്യേക മോഡ്യൂളുകള്‍ പ്രകാരമാണ് പരിശീലനം. ദുരന്ത സാധ്യതകളെ മനസ്സിലാക്കി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ വ്യക്തിയെയും സമൂഹത്തെയും സജ്ജരാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ജില്ലയില്‍ ആദ്യമായാണ് പ്രകൃതിദുരന്ത സാഹചര്യങ്ങളെ അതിജീവിക്കാനും പ്രതിരോധിക്കാനുമായി കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് അതത് പ്രദേശത്തെ ദുരന്തസാധ്യത ഭൂപടവും തയ്യാറാക്കും