ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ആരോഗ്യ ബോധവല്‍ക്കരണത്തെയും വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്ന വിഷയങ്ങളില്‍ ചിത്രരചനാ മത്സരം നടത്തുന്നു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും സി-ഡാക് തിരുവനന്തപുരവും സംയുകതമായി നടപ്പാക്കുന്ന ‘ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ ഏരിയ’ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് മത്സരം. വിജയികള്‍ക്ക് ജൂലൈ 29 ന് രാവിലെ 10.30 ന് മാനന്തവാടി മേരിമാതാ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ സമ്മാനം നല്‍കും.
രണ്ട് വിഷയത്തിലും പ്രത്യേകം സമ്മാനര്‍ഹരെ തിരഞ്ഞെടുക്കും. മത്സരത്തിനായി ലഭിക്കുന്ന എല്ലാ ചിത്രങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. മത്സരാര്‍ത്ഥികള്‍ ചാര്‍ട്ട് പേപ്പര്‍ ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ക്കടിയില്‍ അധികൃതരുടെ ഒപ്പോടുകൂടി മത്സരാര്‍ത്ഥിയുടെ പേര്, ക്ലാസ്സ്, സ്‌കൂള്‍/ കോളേജിന്റെ പേര് എന്നിവ ചേര്‍ത്ത് ഫോട്ടോ എടുത്ത് മത്സരാര്‍ത്ഥികള്‍ നേരിട്ടോ അധ്യാപകര്‍ മുഖാന്തിരമോ 9847069184 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ജൂലൈ 25 നകം അയക്കണം.