2023 വർഷം മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ നൽകിയവരിൽ നീറ്റ് (യു.ജി) 2032 ഫലം, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തി തയ്യാറാക്കിയ അന്തിമ മെഡിക്കൽ, ആയുർവേദ റാങ്ക് ലിസ്റ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജൂലൈ 19ന് പ്രസിദ്ധീകരിച്ച താത്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച പരാതികൾ സ്വീകരിച്ച ശേഷമാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാനത്തെ MBBS/BDS കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്റ് സംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾക്കും വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.