2023 വർഷം എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിലെ എൻ.ആർ.ഐ ക്വാട്ട പ്രവേശനത്തിനായി കീം മുഖേന അപേക്ഷ നൽകിയ വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം സ്പോൺസറിൽ നിന്നുള്ള കാലാവധി കഴിഞ്ഞ/കാലാവധി ഉടൻ കഴിയാറായ വിസ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഇളവ് അനുവദിച്ചിട്ടുണ്ട്. അതിനാൽ നിലവിൽ കാലാവധി കഴിഞ്ഞ വിസ ഓൺലൈൻ അപേക്ഷയൊടൊപ്പം സമർപ്പിച്ച വിദ്യാർഥികൾ സ്പോൺസറിൽ നിന്നുള്ള സത്യവാങ്മൂലം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ‘Keam-2023 Candidate Portal’ മുഖേന ജൂലൈ 23 വൈകുന്നേരം നാലിനകം അപ്‌ലോഡ്‌ ചെയ്യണം. സത്യവാങ്മൂലം വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.