ജില്ലയിലെ മാതൃമരണങ്ങളും മാതൃമരണ അതിജീവന കേസുകളും അവലോകനം ചെയ്യുന്ന എം.ഡി.എന്‍.എം.എസ്.ആര്‍ (Maternal Death and Near Miss Surveillance Review) യോഗം ചേർന്നു. ഹൈറിസ്‌ക് കേസുകളില്‍ വിശദവിവരങ്ങള്‍ എങ്ങനെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ച് അവലോകനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഗര്‍ഭിണികളെ ഗുരുതരാവസ്ഥയില്‍ റഫര്‍ ചെയ്യുമ്പോള്‍ ഇരു ഹോസ്പിറ്റലുകള്‍ക്കും ഇടയില്‍ വേണ്ട രീതിയിലുള്ള ആശയവിനിമയം ഉറപ്പുവരുത്തിയിരിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര നിര്‍ദേശിച്ചു.
ജില്ലാ ആശുപത്രിയിലെ ഐ.പി.പി. ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത, മെഡിക്കല്‍ കോളെജിലെ പ്രൊഫ. ഡോ. ചന്ദ്രിക, കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ഡോ. ഹേമാവാര്യര്‍, തങ്കം ആശുപത്രിയിലെ ഡോ. കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ബി. സിന്ധു എന്നിവര്‍ സംസാരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസി(ആരോഗ്യം)ന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിസ്റ്റുമാര്‍ പങ്കെടുത്തു.