പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2013 ജൂണിൽ നടത്തിയ രണ്ടാം വർഷ സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.keralaresults.nic.in ൽ ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനഃമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷ നിശ്ചിത ഫീസൊടുക്കി വിദ്യാർഥി രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് ജൂലൈ 26നകം സമർപ്പിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പിനുള അപേക്ഷയും മേൽ പറഞ്ഞ തീയതിക്കകം പരീക്ഷാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷയുടെ മാതൃക www.vhsems.kerala.gov.in ൽ ലഭ്യമാണ്. ഇരട്ടമൂല്യനിർണയം കഴിഞ്ഞ വിഷയങ്ങൾക്ക് പുനർമൂല്യനിർണയം സൂക്ഷ്മ പരിശോധന എന്നവ ഉണ്ടായിരിക്കില്ല.