സംസ്ഥാന ഷോപ്പ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാം. 2022-23 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പ്രൊഫഷണല്‍, ഡിപ്ലോമ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ പഠിക്കുന്നവരാണ് അപേക്ഷിക്കേണ്ടത്. ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള അലോട്ട്മെന്റ് മെമോ എന്നിവയുടെ പകര്‍പ്പുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം നിശ്ചിത അപേക്ഷ ക്ഷേമനിധി ബോര്‍ഡിന്റെ ആനന്ദവല്ലീശ്വരത്തുള്ള ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 31നകം നല്‍കണം. ഫോണ്‍: 0474 2792248.