കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകള്‍, മൂല്യ വര്‍ധിത ഉത്പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് ഏകദിന പരിശീലനം നല്‍കും. എറണാകുളം സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ജൂലൈ 26ന് രാവിലെ 9.30 മുതല്‍ 4.30 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ജൂലൈ 20നകം www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. 50 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2550322, 2532890.