മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് ക്ലിനിക് സംഘടിപ്പിച്ചു. ഉറവിടമാലിന്യ ശുചീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊബൈല്‍ സംവിധാനം പ്രയോജനപ്പെടുത്തും. വിവിധ പദ്ധതികളുടെ പ്രവര്‍ത്തനം, ക്രോഡീകരണം, നൂതന പദ്ധതികളുടെ ആവിഷ്‌കരണം തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.

പൂതക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരംസമിതി അധ്യക്ഷരായ എസ് ലൈല, സുരേഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി വിജോയ് മാത്യു, പ്രൊജക്ട് അസിസ്റ്റന്റ് നീതു, വി ഇ ഒ മഞ്ജുഷ, മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം അംഗങ്ങളായ സതീഷ്, സജീവ്, ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ സുജാത, കുടുംബശ്രീ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ജാസ്മിന്‍, തീമാറ്റിക് വിദഗ്ധ വിനീത, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.