സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇതിനായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോല്‍ അടിയന്തിര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, കമ്മ്യൂണിറ്റി ഓര്‍ഗനൈസേഷന്‍സ് എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി ജില്ലയില്‍ ബന്ധപ്പെട്ട സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഇ-മെയില്‍ dsjowyd@gmail.com. ഫോണ്‍: 04936 205307.