കാലിക്കറ്റ് സർവ്വകലാശാലയുടെ 2022-23 വർഷത്തെ CDMRP പദ്ധതി പ്രവർത്തനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ്, രണ്ടാം ഘട്ടമായി മുപ്പതു ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കാലിക്കറ്റ് സർവകലാശാല സൈക്കോളജി വിഭാഗം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി നടപ്പാക്കുന്ന പദ്ധതിയാണ് കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെന്റ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം (CDMRP).
2022-23 വർഷത്തേക്ക് CDMRP പദ്ധതിയ്ക്കായി ഒരു കോടി പതിമൂന്നു ലക്ഷത്തി നാൽപ്പത്തി മൂവായിരം രൂപയാണ് സാമൂഹ്യനീതി വകുപ്പ് ആകെ അനുവദിച്ചിരുന്നതെന്നും മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.