കേരള മാരിടൈം ബോർഡിന്റെ നവീകരിച്ച വെബ്സൈറ്റിന്റെ ലോഞ്ചിങ് തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു.

കേരള മാരിടൈം ബോർഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും കേരളത്തിലെ നോൺ മേജർ തുറമുഖങ്ങളുമായി  ബന്ധപ്പെട്ടുള്ള വിവരങ്ങളും സേവനങ്ങളും പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാനും ജനങ്ങൾക്ക് ബോർഡുമായി ബന്ധപ്പെടാനും വൈബ്സൈറ്റ് ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു.

കേരളാ മാരിടൈം ബോർഡ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഒന്നാം ഘട്ടമാണ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തത്. മാന്വൽ ഡ്രഡ്ജിങ്, ഉൾനാടൻ ജല യാനങ്ങളുടെ രജിസ്ട്രേഷൻ, ഷിപ്പിംഗ് ഓപ്പറേഷൻ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകളുടെ രണ്ടാം ഘട്ടം അടുത്തമാസം അവസാനത്തോടെ പൂർത്തിയാകും.

കേരള മാരിടൈം ബോർഡിന്റെ ശാസ്തമംഗലത്തുള്ള ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ഫിഷറീസ് തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി.പി. സലിംകുമാർ എന്നിവർ സംസാരിച്ചു.