സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും വഴുതക്കാട് ഗവൺമെന്റ് വനിതാകോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാദമിക രചനാശില്പശാല ഇന്ന്  ഗവ: വിമൺസ് കോളേജിൽ ആരംഭിക്കും.  മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശില്പശാല കവി മധുസൂധനനൻനായർ ഉദ്ഘാടനം ചെയ്യും. സർവ വിജ്ഞാനകോശം  ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിക്കും.  ശ്രീശങ്കരാചാര്യ സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ. കെ. എസ്. രവികുമാർ മുഖ്യപ്രഭാഷണം നടത്തും.  12 സെക്ഷനുകളിലായി നടക്കുന്ന സെമിനാറുകളിൽ വിദഗ്ധർ പങ്കെടുക്കും.