ചാലിയാർ പുഴയിൽ അനധികൃത മണൽ കടത്ത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പുഴയുടെ വിവിധ കടവുകളിൽ റവന്യൂ വകുപ്പിന്റെ മിന്നൽ പരിശോധന നടന്നു. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എടവണ്ണ വടശ്ശേരി കടവിൽ നിന്നും പിടികൂടിയ മണൽ തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു.

ചാലിയാർ പുഴയുടെ വിവിധ കടവുകളിൽ ഇന്ന് (ജൂലൈ 22) രാവിലെ മുതലാണ് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം മിന്നൽ പരിശോധന നടത്തിയത്. വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും സബ് കളക്ടർക്ക് ഒപ്പമുണ്ടായിരുന്നു. എടവണ്ണ വടശ്ശേരി കടവിൽ നിന്നും അനധികൃതമായി കടത്താൻ സൂക്ഷിച്ച മണൽ പിടികൂടി.

ഇത് പിന്നീട് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തിരികെ പുഴയിലേക്ക് നിക്ഷേപിച്ചു. പെരകമണ്ണ വില്ലേജ് ഓഫീസർ പി.പി ഉമ്മറിന്റെയും, എടവണ്ണ പോലീസ് സ്റ്റേഷൻ എസ്.ഐ കൃഷ്ണനുണ്ണിയുടെയും നേതൃത്വത്തിലാണ് മണൽ പുഴയിലേക്ക് നിക്ഷേപിച്ചത്. പതിനഞ്ചോളം ലോഡ് മണൽ ഇവിടെ നിന്നും സംഘം പിടികൂടി