2022-23 അധ്യയന വർഷം പി.ജി. ഹോമിയോ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാകമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുളള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി തുടങ്ങി. റീഫണ്ടിന് അർഹതയുളള വിദ്യാർഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾ www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ ‘PG Homoeo 2022 Candidate Portal’ എന്ന ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ നൽകി പ്രവേശിച്ച് ‘Submit Bank Account Details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കണ്ട് വിവരങ്ങൾ ജൂലൈ 28 വൈകിട്ട് 5 മണി വരെ ഓൺലൈനായി നൽകണം. വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ നമ്പർ: 0471 – 2525300.