ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് ഡിഗ്രിതല മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകുന്നു. പരിശീലന ക്ലാസുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം / തത്തുല്യ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള പിന്നാക്ക സമുദായക്കാർക്ക് 30% സീറ്റ് സംവരണമുണ്ട്.
അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.