2011 തീരദേശ പരിപാലന വിജ്ഞാപനപകാരം കേരള തീരദേശ പരിപാലന അതോറിറ്റിയുടെ മുൻകൂർ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ചതും, നിർമ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ സി.ആർ.ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ സമർപ്പിക്കേണ്ട തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയതായി കേരള തീരദേശ പരിപാലന അതോറിറ്റി അറിയിച്ചു. അപേക്ഷകൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിറ്റി മുമ്പാകെ നൽകണം.