തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഒഴിവുകളുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് ബിരുദവും, എം.ഇ /എം.ടെക് ബിരുദവും, ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ആണ് യോഗ്യത. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി ജൂലൈ 31നു രാവിലെ 10ന് കോളജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485.