അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ കൃഷി തുടങ്ങി.വിത്തുവിത ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഷാജി ഉദ്ഘാടനം ചെയ്തു.
കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതിയായ കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി

വർഷങ്ങളായി തരിശുകിടന്ന ഒന്നര ഏക്കർ സ്ഥലത്താണ് ചെറുധാന്യ കൃഷിതുടങ്ങിയത്.കോതകുളം ജൈവരാജ്യം ഫാമിന്റെ മില്ലറ്റ്സ് വിത്തിനങ്ങളാണ് കൃഷിയിറക്കിയത്.

ട്രെയ്നിംഗ് സെന്റർ അങ്കണത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മണിച്ചോളവും , ബജ്റയും , കുതിരവാലിയും കൃഷിചെയ്തപ്പോൾ നൂറുമേനി വിളവാണ് ലഭിച്ചത്. പരീക്ഷണ കൃഷി വിജയിച്ചതോടെ വ്യാവസായികാടിസ്ഥാനത്തിൽ കൃഷിയാരംഭിച്ചു.
റാഗി , കുതിരവാലി , ബജ്റ , മണിച്ചോളം , തിന മുതലായ ഇനങ്ങളാണ് കൃഷിയാരംഭിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം ജിജോ തോട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കൃഷിഡെപ്യൂട്ടി ഡയറക്റ്റർ ഇന്ദു നായർ,ഫുഡ് & സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ വിജയകുമാർ , പറവൂർ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ശശിമേനോൻ , കോട്ടുവള്ളി കൃഷിഓഫീസർ അതുൽ. ബി.മണപ്പാടൻ , ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്റർ മാനേജർ സിസ്റ്റർ മെറിൻ ,സിസ്റ്റർ ജിജി മരിയ , കൃഷിഅസിസ്റ്റന്റ് മാരായ എസ്. കെ ഷിനു , എം. എ സൗമ്യ, കാർഷിക വികസന സമിതി അംഗങ്ങളായ പി. സി ബാബു , എൻ. ഇ സോമസുന്ദരൻ , രാജു ജോസഫ് വാഴുവേലിൽ , ആഷസ്കുമാർ , ജൈവരാജ്യം മനോജ് , കാർഷിക പ്രവർത്തകൻ ശ്രീ രമേഷ്കുമാർ പറവൂർ
പി. ടി. എ പ്രസിഡന്റ് ജോസി ,കർഷകർ, വിദ്യാർത്ഥികൾ , രക്ഷകർത്താക്കൾ തുടങ്ങിയവർ സന്നിഹിതരായി.