തിരുവനന്തപരും വഴുതക്കാട് സർക്കാർ വനിതാ കോളേജിലെ 2023-24 അധ്യയന വർഷത്തെ യു. ജി. വിഭാഗത്തിൽ സ്പോർട്സ് കൗൺസിൽ സ്പോർട്ട് ക്വാട്ട സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾക്കുള്ള അഡ്മിഷൻ ജൂലൈ 31നു രാവിലെ 10നു നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിൽ റിപ്പോർട്ട് ചെയ്യണം.