കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഗവ.എൻജിനീയറിങ് കോളജ്, കോട്ടയം) ആർക്കിടെക്ചർ ഡിപ്പാർട്ട്‌മെൻറിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. വിശദ വിവരങ്ങൾ കോളജ് വെബ്‌സൈറ്റിൽ www.rit.ac.in  ലഭിക്കും.

എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 31നു രാവിലെ പത്തിന് ആർക്കിടെക്ചർ ഡിപ്പാർട്ടുമെന്റിൽ ഹാജരാകണം. ഫോൺ 0481- 22506153, 0451-2507763.