ഡിജിറ്റൽ ഇന്ത്യ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇ-ഡിസ്ട്രിക്ട് സെമിനാർ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.

എല്ലാ ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിൽ കഴിഞ്ഞ നാലുമാസം കൊണ്ട് മികച്ച പുരോഗതി നേടിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. നിലവിൽ ഇ- ഓഫീസ് സംവിധാനം പൂർത്തീകരിക്കാത്ത ഓഫീസുകളും സബ് ഓഫീസുകളും എത്രയും വേഗത്തിൽ ഇത് പൂർത്തീകരിക്കണമെന്നും കളക്ടർ പറഞ്ഞു.

ഇ- ഓഫീസ് സംവിധാനത്തിന്റെ ഗുണങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് എൻഐസി അസിസ്റ്റൻ്റ് ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ ജോർജ് ഈപ്പൻ വിശദീകരിച്ചു.

എൻഐസി ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ മായാദേവി, കേരള സംസ്ഥാന ഐടി മിഷൻ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽ ദത്ത്, വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.