സംസ്ഥാന  സർക്കാർ  സ്ഥാപനമായ IHRDയുടെ  പൈനാവ്  മോഡൽ പോളിടെക്‌നിക്  കോളേജിൽ  രണ്ടാം വർഷത്തിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നു. അഡ്മിഷന് താല്പര്യമുള്ള +2 SCIENCE/ VHSE/ ITI / KGCE പാസായ വിദ്യാർഥികൾ ഓഗസ്റ്റ് 03  മുതൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകുമായി കോളജിൽ നേരിട്ട് ഹാജരാകണം. ബയോമെഡിക്കൽ എഞ്ചിനീയറിങ്,  കമ്പ്യൂട്ടർ എഞ്ചിനീയറിങ്,    ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ് എന്നീ  എഞ്ചിനീയറിങ് ഡിപ്ലോമ  പ്രോഗ്രാമുകളിലാണു പ്രവേശനം. SC/ST/OEC/OBC-H വിദ്യാർത്ഥികൾക്ക് ഫീസിളവ്   ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04862 297617 ,8547005084,9446073146.