മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കു വേണ്ടി തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ് (GNM 2023-24) ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി. കൂടുതൽ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലും (www.dme.kerala.gov.in), GNM-23-24 പ്രോസ്പെക്ടസിലും ലഭിക്കും.  ഫോൺ: 0471 2528569.