എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി.ഐ.എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.ഇതിന്റെ ഭാഗമായുള്ളവികസന സെമിനാർ പഞ്ചായത്ത് സ്വരാജ് ഹാളിൽ ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി വികസന സെമിനാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ടൗൺ പ്ലാനർ ഡോ. ആതിര രവി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ. രഞ്ജിത്ത്സുസ്ഥിര എടവകയുടെ അവതരണം നടത്തി. ആസൂത്രണ സമിതി അംഗങ്ങൾ, വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിഷയാധിഷ്ഠിത ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചകളിൽ പങ്കെടുക്കുകയുംഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

പൊതുജനങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയുന്നതിനായി പഞ്ചായത്ത് ഓഫീസിൽനിർദേശക പെട്ടികൾ സ്ഥാപിച്ചു. അഭിപ്രായങ്ങൾ പൊതുജനങ്ങൾക്ക് masterplanwyd@gmail.com എന്ന മെയിലിലേക്കും അയയ്ക്കാം.മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിൽ സർവ്വേകൾ സംഘടിപ്പിക്കുകയുംസർവ്വേ ഫലങ്ങളും പൊതുജന നിർദ്ദേശങ്ങളും ക്രോഡീകരിച്ചു കൊണ്ട് കരട് മാസ്റ്റർ പ്ലാൻ പ്രസിദ്ധീകരിക്കും.അതിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചതിന് ശേഷമായിരിക്കുംസർക്കാർ അനുമതിക്ക് സമർപ്പിക്കുക. വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോർജ്ജ് പടകൂട്ടിൽ, ജെൻസി ബിനോയ്, ശിഹാബ് അയാത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ, പഞ്ചായത്ത് അംഗംഎം.പി വത്സൻ,സി.ഡി.എസ് ചെയർപേഴ്സൺപ്രിയ വിരേന്ദ്രകുമാർ, പഞ്ചായത്ത് സെക്രട്ടറി എൻ. അനിൽ തുടങ്ങിയവർ സംസാരിച്ചു.