കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന കര്‍ക്കിടക ഫെസ്റ്റ് 2023 ന് തുടക്കം. ‘പത്തില’ എന്ന പേരിൽ കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന മേള ജില്ലാ കളക്ടര്‍ എൻ. എസ്. കെ ഉമേഷ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞിയാണ് ഓഗസ്റ്റ് അഞ്ച് വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. മത്തന്‍, കുമ്പളം, പയര്‍, മുക്കൂറ്റി, തഴുതാമ, തുടങ്ങി പത്ത് തരം ഇലകള്‍ കൊണ്ടുണ്ടാക്കിയ തോരനും കഞ്ഞിക്കൊപ്പം കഴിക്കാം.
വിവിധ തരം പായസങ്ങളും ജ്യൂസുകളും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ വിവിധ തരം ഉല്‍പ്പന്നങ്ങളും ഭക്ഷ്യ വസ്തുക്കളുമെല്ലാം ഫെസ്റ്റില്‍ ലഭ്യമാണ്.
ഉദ്ഘാടന ശേഷം മേളയിൽ നിന്ന് പായസം കഴിച്ച ശേഷമാണ് ജില്ലാ കളക്ടർ മടങ്ങിയത്.