കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി 2023 (ബിആര്‍-93) ടിക്കറ്റിന്റെ ജില്ലാ തല പ്രകാശന കര്‍മം പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎം ബി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.  എ.ഡി.എം-ന്റെ ചേമ്പറില്‍ നടന്ന  ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍.ആര്‍. ജിജി, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ് ജില്ലയിലെ പ്രമുഖ ഏജന്റുമാരായ കെ. എസ് സന്തോഷ്, സയ്യിദ് മീരാന്‍,  അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി 20 കോടി രൂപയും (ഒരു കോടി വീതം 20 പേര്‍ക്ക്) മൂന്നാം സമ്മാനമായി 10 കോടി രൂപയും  (50 ലക്ഷം വീതം 20 പേര്‍ക്ക്) കൂടാതെ മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്‍കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. നറുക്കെടുപ്പ് സെപ്റ്റംബര്‍ 20 ന് നടത്തും.