എക്‌സൈസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി മിഷന്‍ ജില്ലയില്‍ നടത്തുന്ന ‘മെഗാ ബോധവത്ക്കരണ യജ്ഞ’ത്തിന്റെ ജില്ലാ തല ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
പരിപാടിയുടെ ഭാഗമായി കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 30 എന്‍.എസ്.എസ് വൊളണ്ടിയേഴ്സിനാണ് ലഹരിവിരുദ്ധ പരിശീലനം നല്‍കിയത്. ഇവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. തുടര്‍ന്നുള്ള മാസങ്ങളിലും ഓരോ കോളേജുകളെ തിരഞ്ഞെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നൽകും . ഇവരുടെ നേതൃത്വത്തിൽ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് നല്‍കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
കോതമംഗലം സെന്റ് തോമസ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ കെ.പി ജോര്‍ജ് അധ്യക്ഷത വഹിച്ചു. എറണാകുളം മധ്യമേഖല ജോയിന്റ് എക്‌സ്സൈസ് കമ്മീഷണര്‍ എന്‍.അശോക് കുമാര്‍, കോതമംഗലം എക്‌സ്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ശ്രീരാജ്, വിമുക്തി മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ബിബിന്‍ ജോര്‍ജ്, മാര്‍ അത്തനേഷ്യസ് എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ബോസ് മാത്യു ജോസ്, മാര്‍ ബേസില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.