മലപ്പുറം ജില്ലയിലെ ഊരകം ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2024-25 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.navodaya.gov.in എന്ന വെബ്‍സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജില്ലയിലെ ഏതെങ്കിലും സർക്കാർ/സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും 2012 മെയ് ഒന്നിനും 2014 ജൂലൈ 31നും ഇടയിൽ ജനിച്ചവരും ജില്ലയിൽ സ്ഥിര താമസക്കാരുമായിരിക്കണം.
എസ്.സി/എസ്.ടി/ഒ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് സീറ്റുകളിൽ സംവരണമുണ്ട്. മൂന്നിലൊന്ന് സീറ്റുകളിൽ പെൺകുട്ടികൾക്കാണ് പ്രവേശനം. സി.ബി.എസ്.ഇ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ 80 പേരെയാണ് തെരെഞ്ഞടുക്കുക. പ്രവേശന പരീക്ഷ 2024 ജനുവരി 20 ന് നടക്കും. ഓൺലൈൻ അപേക്ഷ നൽകുന്നതിനായി സ്കൂളിൽ സഹായ കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446951361, 9495076110, 9495103124, 9474 255099.