ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ ഓണം ടൂറിസം വാരാഘോഷം വിപുലമായി നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ആഘോഷപരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ആലോചനാ യോഗം ചേരും. ആഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ട് മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറിലാണ് യോഗം.