അക്ഷയ ഊർജ്ജസ്രോതസുകളെ ഉപയോഗപ്പെടുത്തി തിരുവനന്തപുരം നഗരത്തിന്റെ വൈദ്യൂതി ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിനുള്ള സോളാർ സിറ്റി പദ്ധതിയുടെ വിവരങ്ങൾ അറിയുന്നതിനും സബ്‌സിഡി രജിസ്‌ട്രേഷനും അനർട്ടിന്റെ മേൽനോട്ടത്തിൽ buymysun.com നവീകരിച്ച വെബ്‌സൈറ്റ് പ്രവർത്തനം തുടങ്ങി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. അനർട്ട് സിഇഒ നരേന്ദ്ര നാഥ് വേലൂരി, ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് പ്രസാദ്, എൻജിനീയർ വിശാഖ് എം.എസ് എന്നിവർ പങ്കെടുത്തു. തുടർന്ന് മന്ത്രിയുടെ സാന്നിധ്യത്തിൽ ആദ്യ സബ്‌സിഡി രജിസ്‌ട്രേഷനും നടത്തി.

ഗാർഹിക ഉപഭോക്താക്കൾക്ക് 20 മുതൽ 40 ശതമാനം വരെ സബ്‌സിഡി പുരപ്പുര സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനായി ലഭിക്കും. വളരെ കുറഞ്ഞ പലിശ നിരക്കിൽ വായ്പ സൗകര്യവും ഹൗസിംഗ് ലോൺ ടോപ്പ് അപ്പ് സേവനങ്ങളും വിവിധ ബാങ്കുകൾ മുഖേന ലഭ്യമാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ 100 വാർഡുകളിലെ 35000 വീടുകളിൽ പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കുകയും 100 MM വൈദ്യുതി ഉത്പാദിപ്പിക്കാനും വേണ്ട പ്രവർത്തനങ്ങൾ നടക്കുന്നു.