കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ഓഗസ്റ്റ് 5 നകം ഫീസ് അടയ്ക്കാം. ഓൺലൈനായും ഫീസ് ഒടുക്കണം.. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്. ഫീസ് അടച്ചശേഷം വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ട് എടുത്ത അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളജുകളിൽ ഓഗസ്റ്റ് 8 നകം നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.